EDUCATION
Trending

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 12 ന് ആരംഭിക്കും

സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകളില്‍ 2020-22 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.

ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ സയന്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ പ്രാക്ടിക്കല്‍ ഉള്ള, തെരഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുക. സ്വയംപഠനസഹായികളും, ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളില്‍ സമ്പര്‍ക്ക ക്ലാസ്സുകളും ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തില്‍ തെരഞ്ഞെടുത്ത കോമ്പിനേഷനുകളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങളില്‍ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം. സ്പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍, ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഒരിക്കല്‍ വിജയിച്ച വിദ്യാര്‍ത്ഥിക്ക് മുന്‍ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷന്‍ (പാര്‍ട്ട് III) തെരഞ്ഞെടുത്ത് നിബന്ധനകളോടെ അപേക്ഷ സമര്‍പ്പിക്കാം.

12 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പിഴ കൂടാതെ നവംബര്‍ അഞ്ച് വരെയും 60 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖേന ഫീസടക്കാം. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒറ്റ ഘട്ടമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഓഫ് ലെയിന്‍ പെയ്മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പെയ്മെന്റ്) തെരഞ്ഞെടുക്കുന്നവര്‍ രജിസ്ട്രേഷന്‍ രണ്ട് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിക്കേണ്ടത്. ഓഫ് ലെയിന്‍ പെയ്മെന്റില്‍ ഫീസടയ്ക്കുന്നതിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ചെലാന്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസില്‍ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങള്‍ക്കും, രജിസ്ട്രേഷനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍-കേരളയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഈ വര്‍ഷം അപേക്ഷകള്‍ ജില്ലാ ഓഫീസുകളില്‍ നേരിട്ട് സ്വീകരിക്കില്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേഡ് തപാല്‍ മാര്‍ഗ്ഗം അയച്ചുതരണം.

ഫോണ്‍: 0471-2342950, 2342271.

This image has an empty alt attribute; its file name is cscsivasakthi.gif

ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Back to top button
error: Content is protected !!
Close