BANK JOB

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ നിലവിലുള്ള 386 ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  

വിജ്ഞാപന തീയതി: 02.12.2020

നമ്പർ: സിഎസ്ഇബി /N & L / 900 /19

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 02.12.2020  15-12-2020 വൈകിട്ട് 5 വരെ.  

വിജ്ഞാപനം: 7/2020

നിയമനരീതി: സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്‌ചയുടെയും അടിസ്‌ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്‌റ്റിൽ നിന്നു സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം. 

നിയമന അധികാരി: ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകൾ.

ഒഴിവുകൾ
1. തിരുവനന്തപുരം – 38
2. കൊല്ലം – 35
3. പത്തനംതിട്ട – 17
4. ആലപ്പുഴ – 9
5. കോട്ടയം – 49
6. ഇടുക്കി – 14
7. എറണാകുളം – 67
8. തൃശൂര്‍ – 45
9. പാലക്കാട് – 14
10. മലപ്പുറം – 32
11. കോഴിക്കോട് – 33
12. വയനാട് – 1
13. കണ്ണൂര്‍ – 19
14. കാസര്‍ഗോഡ് – 13

സംവരണം തിരിച്ചുള്ള ഒഴിവുകളും അധിക യോഗ്യത സംബന്ധിച്ച വിവരങ്ങളും പട്ടികയിൽ ലഭിക്കും. അടിസ്‌ഥാന യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ:

വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

കാറ്റഗറി നമ്പർ:  7/2020 

ജൂനിയർ ക്ലാർക്ക്/ കാഷ്യർ

വിദ്യാഭ്യാസ യോഗ്യത: 

  • എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പഴ്സനൽ  കോ–ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ). കാസർകോട് ജില്ലയിലെ ഉദ്യോഗാർഥികൾക്കു ആ ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി) കേരള സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷൻ (ജെഡിസി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
  • എന്നാൽ സഹകരണം ഐശ്ചികവിഷയമായി എടുത്ത ബികോം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം  അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോ– ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിഎം) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ആൻഡ് ബാങ്കിങ്) ഉളളവർക്കും അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിക്കു മുൻപായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

പ്രായം:

  • 1/1/2020 ൽ 18 വയസ് തികയണം. എന്നാൽ 40 വയസ് കഴിയാൻ പാടില്ല.
  • ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തെ ഇളവും
  • മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടൻമാർക്കും 3 വർഷത്തെ ഇളവും
  • വികലാംഗർക്കു 10 വർഷത്തെ ഇളവും
  • വിധവകൾക്കു 5 വർഷത്തെ ഇളവും ലഭിക്കും.

ഇന്റർവ്യൂ:

  • ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്കു പ്രസ്തുത സംഘത്തിലെ അഭിമുഖം 20 മാർക്കിന്റേതാണ്.
  • അഭിമുഖത്തിനു ഹാജരായാൽ 3 മാർക്ക് ലഭിക്കും. സ്വന്തം ജില്ലയിൽ അഭിമുഖത്തിനു ഹാജരാകുന്ന ഉദ്യോഗാർഥിക്കു 5 മാർക്കും ലഭിക്കും.
  • അപേക്ഷാഫോമിൽ സ്വന്തം ജില്ല വ്യക്തമാക്കണം.
  • നേറ്റിവിറ്റി മാർക്ക് ലഭിക്കാൻ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നു ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അഭിമുഖ സമയത്തു ഹാജരാക്കണം.

ഇവ ശ്രദ്ധിക്കാം

  • ഏതെങ്കിലും ഒരു ബാങ്ക് അല്ലെങ്കിൽ സംഘത്തിൻ്റെ പ്രവര്‍ത്തന പരിധിയിൽ വരുന്ന ജില്ലയിൽ നിന്നുള്ള ഉദ്യോഗാര്‍ഥികൾക്ക് പ്രസ്തുത സംഘത്തിലെ ഇൻ്റര്‍വ്യൂവിന് ലഭിക്കാവുന്ന പരമാവധി 15 മാര്‍ക്കിനു പുറമേ അധിക ആനുകൂല്യമായി 15 മാര്‍ക്ക് കൂടി ലഭിക്കും.
  • അപേക്ഷാ ഫോമിൽ ജില്ല വ്യക്തമാക്കേണ്ടതും ഇൻ്റര്‍വ്യു സമയത്ത് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്.
  • ഉദ്യോഗാര്‍ഥികൾക്ക് ഒന്നിൽ കൂടുതൽ ബാങ്ക് സംഘങ്ങളിലേക്ക് അപേക്ഷിക്കാം.

അപേക്ഷാഫീസ്:

  • പൊതു വിഭാഗക്കാർക്കും വയസിളവ് ലഭിക്കുന്നവരുൾപ്പെടെയുള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപയാണ് അപേക്ഷാഫീസ്.
  • പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിന് 50 രൂപ മതി.
  • ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേയ്ക്ക് അപേക്ഷിക്കാം. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ ആദ്യത്തേതിന് ശേഷമുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതം അധികമായി അടയ്ക്കണം. 

ഒന്നിൽ കൂടുതൽ സംഘം/ ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ ഡിമാൻഡ് ഡ്രാഫ്റ്റും മാത്രം മതി.

അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെ ചെലാൻ വഴി നേരിട്ട് അടയ്ക്കാം (ചെലാൻ മാത‍ൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോമിനൊപ്പം ലഭിക്കും).

അല്ലെങ്കിൽ

ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തു   ക്രോസ് ചെയ്ത്  സിടിഎസ് പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ. മറ്റു ബാങ്കുകളിൽ നിന്നെടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സ്വീകരിക്കില്ല. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെലാൻ രസീത് / ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം അയയ്ക്കണം. വിജ്ഞാപന തീയതിക്കു ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കൂ. 

വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയും അനുബന്ധങ്ങളും 02.12.2020 15-12-2020 ന് വൈകീട്ട് 5 നു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം. 

അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, വിമുക്തഭടൻ, വികലാംഗൻ എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. 

അപേക്ഷ നേരിട്ടോ തപാലിലോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ സമർപ്പിക്കണം.

വിലാസം

സഹകരണ പരീക്ഷാ ബോര്‍ഡ്
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്
ഓവര്‍ ബ്രിഡ്ജ്
തിരുവനന്തപുരം
695001
ഫോൺ – 0471-2468690, 2468670

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif

ആർ‌സി‌എഫ്‌എൽ റിക്രൂട്ട്‌മെന്റ് 2020: 358 ട്രേഡ് അപ്രന്റീസ് തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കുക

യുറേനിയം കോര്‍പ്പറേഷനില്‍ 274 അപ്രന്റിസ് ഒഴിവുകള്‍

കേരള പി‌എസ്‌സി വിജ്ഞാപനം – സൂപ്രണ്ടിനും മറ്റ് ഒഴിവുകൾക്കും അപേക്ഷിക്കുക | Rs. പ്രതിമാസം 35700-75600 ശമ്പളം

ആർ‌ആർ‌ബി എൻ‌ടി‌പി‌സി, ഗ്രൂപ്പ് ഡി, മറ്റ് പരീക്ഷ തിയ്യതികൾ: പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ പരിശോധിക്കുക

കേരള പി‌എസ്‌സി:പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്റ്റിങ് അസ്സിസ്റ്റന്റ് : കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020

വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റിൽ കെയർടേക്കർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

AFCAT നോട്ടിഫിക്കേഷൻ 2021: ഓൺലൈൻ അപേക്ഷ, പരീക്ഷാ രീതി, സിലബസ്, ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ): പി‌എസ്‌സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

ഫയർ ആൻഡ് റെസ്ക്യൂ സർവ്വിസിൽ ഫയർ വുമൺ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

കേരള വാട്ടർ അതോറിറ്റിയിൽ 88 ഓപ്പറേറ്റർ ഒഴിവുകൾ: കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് വിജ്ഞാപനം – ഓൺലൈൻ വഴി അപേക്ഷിക്കാം

ക്ലർക്ക്, അസിസ്റ്റന്റ്, മറ്റ് തസ്തികകൾക്കായി കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020, 187+ ഒഴിവുകൾ:

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

കാനറ ബാങ്ക് റിക്രൂട്ട്മെന്റ് 2020, 220 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

എസ്‌ബി‌ഐ അപ്രന്റീസ് 8500 റിക്രൂട്ട്‌മെന്റ് 2020: സിലബസ്, പരീക്ഷാ രീതി, പരീക്ഷ തിയ്യതി , ശമ്പളം, ഒഴിവുകളുടെ വിശദാംശങ്ങൾ

എസ്‌ബി‌ഐ 2000 പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി:അപെക്സ് സൊസൈറ്റീസ് റിക്രൂട്ട്മെന്റ് 2020 – ടൈപ്പിസ്റ്റ് Gr II / ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close